Thursday, March 7, 2013

പ്രതിഷേധജാഥയുടെ വന്‍വിജയം ക്നാനായര്‍ക്കു വീര്യം പകര്‍ന്നു


പ്രതിഷേധ പ്രകടനം മാര്‍ അങ്ങാടിയത്തിന് ഒരു പുത്തരിയല്ല . കൊപ്പേല്‍ പള്ളിയില്‍ ക്രൂശിത രൂപം എടുത്തു മാറ്റി ക്ലാവര്‍ കുരിശ് വയ്ക്കണമെന്ന് വാശി പിടിച്ച അങ്ങാടിയത്തിന് പള്ളിക്ക് മുമ്പില്‍ പ്രാര്‍ഥനാ വിജില്‍ നടത്തിയാണ് ജനങ്ങള്‍ മറുപടി കൊടുത്തത് . സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ട് വരെ പ്രതിഷേധ പ്രകടനം വ്യാപിച്ചപ്പോള്‍ മാര്‍ അങ്ങാടിയത്തിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു . അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങളിലും ടി വി ചാനലുകളിലും നാനാവിധ ബ്ലോഗുകളിലും ഇത്രയേറെ ഇത്രയേറെ നിറഞ്ഞു നിന്ന മറ്റൊരു മെത്രാന്‍ ആരുണ്ട്‌?


ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 11വര്‍ഷത്തെ ചരിത്രഗാഥയില്‍ പുതുതായി എഴുതിചേര്‍ത്ത  ചീഞ്ഞഴിഞ്ഞ ഒരധ്യായമാണ് ഈ മാര്‍ച്ച്‌ മൂന്നിന്  നടന്ന പ്രകടന ജാഥ . സംഘാടകരെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട്‌ ആയിരക്കണക്കിന് ക്നാനായ സഹോദരങ്ങളാണ് ബിഷപ്പ് അങ്ങാടിയത്തിന്റെ ആസ്ഥാനത്തിനു മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.   സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ഇത്രയും വലിയ ഒരു പ്രതിഷേധ പ്രകടനം മറ്റൊരു മെത്രാനും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല . സ്ത്രീകളും കുട്ടികളും യുവതീയുവാക്കളും പ്രായം ചെന്നവരും അടങ്ങിയ ആ വമ്പിച്ച ജനക്കൂട്ടത്തിന്റെ പ്രതിഷേധാഗ്നിയെ തണുപ്പിക്കാന്‍ മാര്‍ച്ച്‌മാസ തണുപ്പിനൊ ഉറഞ്ഞുകൂടിയ മഞ്ഞിനൊ  കഴിഞ്ഞില്ല എന്നതാണ് സത്യം . ഇക്കാര്യത്തില്‍ ബണ്ടി ചോര്‍ അറക്കലിനെയും അയാത്തോള്ള പവ്വത്തിലിനെയും കടത്തിവെട്ടി റെക്കോര്‍ഡ് ഇട്ടിരിക്കുന്നു നമ്മുടെ സ്വന്തം അങ്ങാടിയത്ത്  .


ക്നാനായ കേന്ദ്രങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍ ഇതൊരു തുടക്കം മാത്രം. തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി നേടിയെടുക്കുന്നത് വരെ ചിക്കാഗോ രൂപതക്കും ക്നാനായ ആത്മീയ നേതാക്കള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തുമെന്നാണ് അവര്‍ പറയുന്നത് . KCS ന്റെ നേതൃത്ത്വത്തില്‍ ചിക്കാഗോയില്‍ വിവധ തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പദ്ധതികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു .  Occupy Wall Street മോഡലില്‍ Occupy Cathedral എന്ന ഒരു സമരമുറയെപ്പറ്റിയും സംഘാടകര്‍ ആലോചിക്കുന്നുണ്ട് . അതനുസരിച്ച് KCS അംഗങ്ങള്‍ ഞായറാഴ്ചകളില്‍ നേരത്തെ തന്നെ കത്തീഡ്രല്‍ പള്ളിയിലെത്തി  നൂറോ നൂറ്റമ്പതോ കാറുകള്‍ കത്തീഡ്രല്‍ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്യുകയും പള്ളിയുടെ അകത്തു മുന്‍ നിരയില്‍ ത്തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്യും .


5 comments:

  1. PLEASE STOP THE PEGAN GOSPEL OF MAR-THOMAS CROSS. CHICAGO SYRO-MALABAR CHURCH IS UNDER THE SATANIC INFLUENCE AND THE DIOCESE IS FILLED WITH ALL SORT OF FILTH THROUGHOUT. The defections in the Holy altar are evident everywhere. The most recent dirtiest defection is the syro-malabar church in LA, California. The back hole of the diocese to the control of Vatican is the need of the hour. What our stupid Bishop earned out of his biased and satanic move and it look like he never got any prenatal guide in his childhood in the matters of catholic faith.

    Galatians 6:14 - May I never boast except in the cross of our Lord Jesus Christ, through which the world has been crucified to me, and I to the world.

    Galatians 1:8-9- 8 But even if we, or an angel from heaven, preach any other gospel to you than what we have preached to you, let him be accursed. 9 As we have said before, so now I say again, if anyone preaches any other gospel to you than what you have received, let him be accursed.

    Mark 13:14 But when you shall see the abomination of desolation, spoken of by Daniel the prophet, standing where it ought not, (let him that reads understand,) then let them that be in Judaea flee to the mountains:

    Matthew 24:15-16 "So when you see standing in the holy place 'the abomination that causes desolation,' spoken of through the prophet Daniel--let the reader understand-- 16 then let those who are in Judea flee to the mountains.

    ReplyDelete

  2. Vatican should let this Bishop go out to some place in Kerala where he can do his nasty politics.Why we need a Bishop who only knows to ask for money.No benefits to the people but only nuisance.Hope the Knanaya people will do a full boycott of the Bishop and his Claver cross soon.

    Coppel church is cool now but he and his close allies are playing to break the unity again.Only four families who are in need of some positions in the church is ruining our church.


    ReplyDelete
  3. I.P.T.F. ഗാ൪ലാഡില്‍ മാ൪ച്ച് 8-തിയതിയും 9-തിയതിയും 10-തിയതിയും ആണ്.


    ഗാ൪ലാഡില്‍ നടക്കുന്ന I.P.T.F. കൌണ്ടറില്‍ നാളെ ഞായറാഴ്ച്ച
    "സുവിനയ൪" വിതരണം ചെയുമെന്ന് അറിവ് കിട്ടി.
    അത് എന്തായിരിക്കും???

    ReplyDelete
  4. ശാത്താനാണോ ബി. അങ്ങാടിയുടെ ദൈവം?


    ദൈവിക ആലയത്തില്‍ എന്തിന് ശാത്താ൯, വിഗ്രഹമായ ക്ലാവ൪ രൂപത്തില്‍ ബെലിപീഠത്തിലും അച്ഛന്മാരുടെ കാപ്പയുടെ പിറകിലും മറ്റും കാക്കകള്‍ അപ്പിയിട്ടോണം എല്ലായിടത്തും അള്ളിപിടിച്ചിരിക്കുന്നു.

    ReplyDelete
  5. കാക്കിയിട്ട പോലീസ്സുകാരും ള്ലോഹയിട്ട കത്തോലിക്കാ വൈദികരും വൈദിക സ്രേഷ്ടരും
    പ്രത്യക്ഷത്തില്‍ ഫലം ഒന്നുതന്നെ . കാക്കിക്കുള്ളിലെ കാപാലികര്‍ നീധി നിര്‍വഹണത്തിന്റെ
    പേരില്‍ പിടിച്ചുപറി നടത്തുമ്പോള്‍ ള്ലോഹയിട്ട വൈദികരും മെത്രാന്മാരും ദൈവനാമത്തില്‍ ആണ് കൊള്ളയും കൊള്ളിവെപ്പും . ദൈവദാസരായി ജീവിക്കേണ്ടവര്‍ ദൈവത്തെക്കാളും മുകളിലാണ് ജീവിക്കുന്നതെന്നു പലപ്പോഴും തോന്നിപ്പോകുന്നു . യെജമാനനേക്കാള്‍ വലിയവനാണ്‌ ഭൃത്യന്‍ . അതാണ്‌ ഇന്ന് അമേരിക്കയിലും ഇന്ത്യയിലും ഒക്കെ നാം കാണുന്നത് . അഭയം നല്‍കേണ്ട കരങ്ങള്‍കൊണ്ട് തന്നെ അപകരിക്കപ്പെടുന്നു . അന്യന്‍റെ വസ്തുവകകള്‍ ദൈവത്തിന്‍റെ പേരില്‍ തട്ടിയെടുക്കുന്ന മെത്രാന്മാരും നമ്മുടെ ഇടയിലുണ്ട് . കാഞ്ഞിരപ്പിള്ളിയിലെ അറയ്ക്കല്‍ പിതാവ് അതിനു ഉത്തമ ഉദാഹരണമല്ലേ .
    എല്ലാം ദൈവനാമത്തില്‍ തന്നെ .

    ReplyDelete