Monday, March 18, 2013

കണ്ണേ മടങ്ങൂ....


ഇരുത്തി ചിന്തിപ്പിക്കുന്ന നിരവധി ശോകരംഗങ്ങളുമായാണ് ആലഞ്ചേരി പിതാവ് കേരളത്തിലേക്ക് മടങ്ങുക. സീറോ മലബാര്‍ സഭയുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു മാര്‍പ്പാപ്പയെ കുടിയിരുത്താമെന്നുള്ള പ്രതിക്ഷകള്‍ സഫലമായില്ല. പൌരസ്ത്യ സഭകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതാണ് ഏറ്റവും വലിയ തലവേദനയെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പാക്കും ബോധ്യമായിരുന്നതുകൊണ്ടാവണം ആദ്യ നടപടികളില്‍ തന്നെ അവരുമായി ഒരു ചര്‍ച്ച അദ്ദേഹം നിശ്ചയിച്ചത് എന്ന് പറയാതെ വയ്യ. AD 52 ല്‍ ഭാരതത്തില്‍ രൂപം കൊണ്ട സഭ ഇന്ന് എട്ട് കഷണങ്ങളാണ്. 1665 ല്‍ മലങ്കരയും മലബാറുമായി അത് പിരിഞ്ഞു. 1814ല്‍ മലബാര്‍ സഭ സീറോ-മലബാറായും, കല്ദായാ-സുറിയാനിയായും വേര്‍പിരിഞ്ഞു. ഇന്ന് സീറോ മലബാര്‍ സഭ വഴിപിരിയുമെങ്കില്‍ അത്  ഒരു വ്യത്യസ്ത സവിശേഷതയോടെയായിരിക്കും: സീറോ -മെത്രാന്‍ സഭയും, സീറോ – അല്മായാ സഭയുമായിരിക്കും ഇനി ഇവിടെ ഉണ്ടാവുക. സഭാധികാരികള്‍ എത്ര പിമ്പോട്ടു ചിന്തിച്ചോ അതിലേറെ മുമ്പോട്ട്‌ അല്മായന്‍ ചിന്തിക്കുമ്പോള്‍ മറ്റൊന്ന് സംഭവിക്കാന്‍ സാധ്യതയില്ല.

സിറോ മലബാര്‍ സഭയില്‍ ഉരുണ്ടുകൂടിയ അല്മായാ പ്രതിഷേധങ്ങളെ കുറഞ്ഞത്‌ നാല് ദശകങ്ങളെങ്കിലും അവഗണിക്കാന്‍ സഭാധികാരികള്‍ക്കു കഴിഞ്ഞു. ഭീഷണികളുടെ മുമ്പില്‍ മുട്ടുകുത്തുന്ന രീതിയല്ല ഞങ്ങളുടെതെന്നു തെളിയിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞെങ്കിലും ഇന്ന് പിതാക്കന്മാരുടെ മുട്ടുകള്‍ വിറക്കുന്നു. ഏതു വിഷയത്തിലും പ്രതികരിക്കാന്‍ മടിക്കാത്ത POC യോട് ഇറ്റാലിയന്‍ മരീനുകള്‍ ചെയ്തത് ശരിയോ തെറ്റൊയെന്നു ചോദിച്ചാല്‍ ഒരിക്കലും മറുപടി ഉണ്ടാവില്ല. ഒരു ശവ-സംസ്കാര സംഘര്‍ഷവും ഉടനെയെങ്ങും സഭയില്‍ ഉണ്ടാവാന്‍ പോവുന്നില്ല. ഒരു സ്കൂള്‍ പിടിച്ചെടുക്കലും, ഇടവക പിടിച്ചെടുക്കലും ഇനിയിവിടെ ഉണ്ടാകാന്‍ പോകുന്നില്ല, മയക്കുവെടി വെച്ച് സ്വത്ത് അപഹരിക്കുന്ന രീതിയും ഇനിയിവിടെ ഉണ്ടാകാന്‍ പോകുന്നില്ല .... എന്തുകൊണ്ട് ഈ മാറ്റം? അല്‍മായരുടെ ശക്തിയെ സഭ ഇന്ന് ഭയപ്പെടുന്നു; ഓരോ ദിവസവും അകത്തുനിന്നും പുറത്തു നിന്നും ഉയരുന്ന വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നുവെന്നത് കണ്ണടച്ചാല്‍ ഇല്ലാതാവുന്ന സത്യമല്ല.

ഒരു മെത്രാന്‍ അമേരിക്കയില്‍ ഒളിച്ചു താമസിച്ചുവെന്നു കേള്‍ക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ യൂറോപ്യന്‍ പരിപാടികള്‍ അനിശ്ചിത കാലത്തേക്ക് മാറ്റി വെച്ചുവെന്നു കേള്‍ക്കുമ്പോള്‍ കാര്യങ്ങള്‍ എത്ര മാത്രം മാറി മറിഞ്ഞുവെന്നു കാണാം (അദ്ദേഹം ചെയ്തത് ഉചിതമായിയെന്നു തന്നെയാണ് എനിക്കും തോന്നുന്നത്). കാക്കനാട്ട് നിന്ന് പുറത്തുവരുന്നതില്‍ സിംഹഭാഗവും രഹസ്യസര്‍ക്കുലറുകള്‍ ആണെന്നുള്ളതും രസകരമായ ഒരു വസ്തുത - മിക്കതും പക്ഷെ ചോരുന്നു. സാമൂഹ്യമായി മെത്രാന്മാരുടെ വില കുത്തനെ ഇടിഞ്ഞുവെന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു വസ്തുത. ഒരു പൊതു സാംസ്കാരിക പരിപാടികളിലും അവരെ പങ്കെടുപ്പിക്കാറില്ല, അവരുടെ പൊതു അഭിപ്രായങ്ങള്‍ ആരും പരിഗണിക്കാറുമില്ല. ഒരു കലാനിലയം നാടകത്തിനു പോന്ന ക്രമികരണങ്ങളുണ്ടെങ്കിലെ ഇന്ന് ധ്യാനത്തിന് പോലും ആളുണ്ടാവൂ - പുതിയ വചന വ്യാഖ്യാനങ്ങളോന്നും ഏശുന്നുമില്ല.

ഫ്രാന്‍സിസ് മാര്‍പ്പാപ്പാ കനിഞ്ഞാലും തീരുന്നതല്ല ഉള്ളിലെ പ്രശ്നം. അത് തീരാതെ സഭക്ക് മുന്നോട്ടു പോവാനുമാവില്ല. സ്വന്തം കുടുംബത്തില്‍ ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പുണ്ടായപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് അന്ന് ഉണ്ടായ സന്തോഷം ഇന്ന് അവര്‍ക്കില്ല. മിക്ക മെത്രാന്‍ കുടുംബങ്ങളും ചെന്നുപെട്ട അതെ തിക്കുമുട്ടലിലാണ് അവരും. ഓരോ അല്മായനും അരമനകള്‍ ഇന്നൊരു ഭാരമോ പാരയോ ആയിരിക്കുന്നു. ‘കണ്ണേ മടങ്ങുക’ അതായിരിക്കാം നാട്ടിലുള്ള അങ്ങാടിയത്ത് വീട്ടുകാര്‍ ഇന്ന് സ്വന്തം പിതാവിനോട് പ്രാര്‍ഥിക്കുന്നത്. നമുക്കും പിതാക്കന്മാരോട് പ്രാര്‍ഥിക്കാം ‘കണ്ണുകളെ മടങ്ങുക, യേശു കാട്ടിയതുപോലെ പാവങ്ങളുടെ കണ്ണിരൊപ്പാന്’.  

ശ്രീ രോഷൻ ഫ്രാൻസിസ് അല്മായ ശബ്ദം ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് 

3 comments:

  1. Let our presets read this.

    http://www.foxnews.com/world/2013/03/14/pope-francis-ushers-in-new-style-papacy-picks-up-luggage-thanks-hotel-staff/

    ReplyDelete
  2. പുതിയ പാപ്പക്ക് സ്വ൪ണ്ണ കസേരയും ലിമോസിനും വേണ്ട!

    കേരളത്തിൽ നിന്ന് വേലിചാടി ഗാ൪ലാഡിൽ കടന്നുകൂടി, അവിടെ നിന്ന് ചിക്കാഗോയിലേക്ക് ഓടിപോയ സീറോ തബുരാന് സ്വ൪ണ്ണ മൈയിൽ തൊപ്പി, സ്വ൪ണ്ണ വടി, സ്വ൪ണ്ണ ക്ലാവ൪ മാല, സ്വ൪ണ്ണ മോതിരം, സ്വ൪ണ്ണ കാപ്പ, സ്വ൪ണ്ണ കസേര, സവാരിക്ക് ലിമോസി൯, മാസം തോറും ദീ൪ഘയാത്രക്ക് FIRST CLASS Plane ടിക്കറ്റ്, പോരാത്തതിന് പരിവാരങ്ങളും!

    ReplyDelete
  3. കളളനായ അങ്ങാടിയത്തിന്‍റെ മുഖം ഇരുണ്ടു!

    കളളനായ അങ്ങാടിയത്തിന്‍റെ മുഖം ഇരുണ്ടു!

    കളളനായ അങ്ങാടിയത്തിന്‍റെ മുഖം ഇരുണ്ടു!

    ക്നാനായ ജെനങ്ങളേ പേടിച്ച് ചിക്കാഗോയിൽ നിന്ന് കാലിഫോ൪ണയിലേക്ക് ഒളിചോടിപോയ Chicago Bishop അങ്ങാടിയത്തിന്‍റെ മുഖം കരുത്തു.
    പേടിച്ച് കാലിഫോ൪ണയിലേക്ക് ഒളിചോടിപോയ Chicago Bishop അങ്ങാടിയത്തിനേ കാലിഫോ൪ണയിലുളളവ൪ മുഖം നോക്കി തെറി പറഞ്ഞു എന്ന് അറിവ് കിട്ടി.
    ഈ പണി അറിയില്ലെങ്കിൽ ഇട്ടിട്ടുപോയികൂടെ പൂ...... മോനേ എന്ന്.
    പോപ്പ് വരെ ഇട്ടിട്ടുപോയി.
    ഒന്നും അറിയാ൯ പാടിലാത്ത ഇങ്ങോര്ക്ക് ഇട്ടിട്ടുപോകാ൯ എന്താണ് ഇത്രക്കും മടി.
    ഇത് കേട്ട Chicago Bishop അങ്ങാടിയത്തിന്‍റെ മുഖം കരുത്തു.
    അവസാനം നാട്ടുകാരുടെ ഇടയിൽ നിന്ന് Bishop അങ്ങാടിയത്തിന്‍റെ നക്കികൾ, ആൾക്കൂട്ടത്തിൽ നിന്ന് Mar Jacob Angadiyath-നേ പിടിച്ചുമാറ്റികൊണ്ടുപോയി.....

    ReplyDelete