By ടി ആർ മേലൂർ
വർഷങ്ങൾ പത്തമ്പതു കഴിഞ്ഞു. എങ്കിലും എല്ലാം ഇന്നലെയെന്നപോലെ ഇപ്പോഴും ഓർമ്മയിലുണ്ട്.
വർഷങ്ങൾ പത്തമ്പതു കഴിഞ്ഞു. എങ്കിലും എല്ലാം ഇന്നലെയെന്നപോലെ ഇപ്പോഴും ഓർമ്മയിലുണ്ട്.
കഴിഞ്ഞ പത്തു മുപ്പതു വര്ഷങ്ങളായി കൽദായവാദികളുടെ ഭാഗത്ത് നിന്നും അനേകം ആരോപണങ്ങളുടെ കല്ലേറുകൾ സഹിക്കേണ്ടി വന്ന ഒരു വിശുദ്ധനാണ് ഫ്രാൻസീസ് സേവിയർ . ഇന്ത്യയിലെ ആദ്യത്തെ പുണ്ണ്യവാളൻ എന്നൊക്കെ പണ്ട് മഠത്തിലമ്മമാർ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്ന ആ വിശുദ്ധന്റെ ചുമലിൽ കൽദായ വാദികൾ കെട്ടിവയ്ക്കാത്ത കുറ്റങ്ങളില്ല . സുറിയാനി സഭയെ ലത്തിനീകരിച്ചവൻ, വാൾമുനയാൽ ജനങ്ങളെ മതം മാറ്റിയവൻ, ഗോവയിലെ inquisition നു ഉത്തരവാദിയായവൻ, കൊളോനിയളിസ്റ്റ്, അടിമക്കച്ഛവടക്കാരൻ, കപ്പൽ കൊള്ളക്കാരൻ എന്നുവേണ്ട അദ്ദേഹത്തിനു കൽദായർ കൊടുക്കാത്ത പേരുകളില്ല . ഇന്ത്യൻ മെയ്ഡ് വിശുദ്ധന്മാരും വിശുദ്ധാർദ്ധികളും പെരുകി വന്നപ്പോൾ വിശുദ്ധ ഫ്രാൻസീസ് സേവിയറിനെ വിസ്മൃതിയുടെ കുപ്പക്കുഴിയിലേക്ക് അവർ വലിച്ചെറിയുകയായിരുന്നു.