കടപ്പാട്: worldkna.blogspot.com


അണലിയും കരിമൂര്‍ഖനും പോയിട്ട് നീര്‍ക്കോലി പോലുമില്ലാത്ത ലോകത്താണ് അമേരിക്കന്‍ വിശാസികള്‍ ജീവിക്കുന്നതെങ്കിലും അവരുടെ ചുറ്റിനും ഓലപാമ്പുളുടെ കൂമ്പാരമാണ്. ഞങ്ങളോട് കളിച്ചാല്‍, അപകടമരണം, കുട്ടികളുടെ ഭാവി, സാമ്പത്തികതകര്‍ച്ച, ദാമ്പത്യഭദ്രത.... എന്തെല്ലാമാണ്!
അയ്യോ, ഒരു വെറും നിസ്സാരം കത്തനാര്‍ വിചാരിച്ചാല്‍ ഇത്രയുമൊക്കെ നടക്കുമെങ്കില്‍ ഒരു മെത്രാനോ കര്‍ദിനാളോ വിചാരിച്ചാല്‍ എന്തൊക്കെ നടക്കും! അല്ല, ശപിക്കാന്‍ മാത്രമാണോ ഇവരുടെ കഴിവ്? അനുഗ്രഹിക്കാനുംകൂടി കഴിയുമായിരുന്നെങ്കില്‍ എന്തായിരുന്നേനെ ഈ ലോകത്തിന്റെ ഗതി. “നിരുപായ, നിസ്സഹായ, വിവശ, വികല, കൃശഗാത്ര”രായി കഴിയുന്ന എത്രപേര്‍ രക്ഷപ്പെട്ടേനെ!
ഇല്ല.
അപ്പോള്‍ ഇവരും ദുര്‍മന്ത്രവാദികളുമായുള്ള വ്യത്യാസം!
ചിന്ത കാടുകയറുന്നു.....
ഓലപാമ്പിനെക്കുറിച്ചാണ് പറഞ്ഞു തുടങ്ങിയത്. ഓലപാമ്പിന്റെ ലോകത്താണല്ലോ ക്നാനായമക്കള്‍ ജീവിക്കുന്നത്.
ആ നിലയ്ക്ക്, കെസിസിഎന്‍എ ചിക്കാഗോ രൂപതയ്ക്കെതിരെ കേസ് കൊടുക്കുന്നു, മാര്‍ച്ച് മൂന്നാം തിയതി അരമനയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍, ചിലര്‍ ഓര്‍ക്കും -
“വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നോടാ?”
അത്തരം സുഖചിന്തയില്‍ കഴിഞ്ഞവരുടെ മനസമാധാനം തല്ക്കാലതെയ്ക്ക് വിട പറയുന്നു.....
കെസിസിഎന്‍എ പ്രസിഡന്റിന്റെ പുതിയ അപ്ഡേറ്റ് ആരുടെയൊക്കെ ഉറക്കം കെടുത്തുമോ ആവോ!
ഇത്രയും വലിയ ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ക്ക് ഓലപാമ്പ് കാണിക്കാന്‍ സാധിക്കുമോ? അതും സ്ഥാനമൊഴിയുന്നതിന്റെ തലേദിവസം..
അദ്ദേഹം പറയുന്നു, ലോ കമ്പനിയുമായി ചര്‍ച്ചകളെല്ലാം കഴിഞ്ഞു. കോടതി കയറാനുള്ള അന്തിമ ഒരുക്കത്തിലാണവര്‍.
“ചുമ്മാ പേടിപ്പിക്കാന്‍ പറയുന്നതല്ലേ... കേസ്... ഓലപാമ്പ്...”
ഇത്രയും നാള്‍ അങ്ങനെ വിചാരിചിരുന്നവര്‍ക്ക് തെറ്റി.
പ്രസിഡന്റ് തുടരുന്നു.....
തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ കേസുമായി മുന്നോട്ടു പോകുന്നതും പോര, മാര്‍ച്ച് മൂന്നാം തിയതിയിലെ പ്രതിഷേധമാര്‍ച്ചിന്റെ കാര്യവും ഇതില്‍ വിസ്തരിച്ചു പരാമര്‍ശിച്ചിരിക്കുന്നു. ഞങ്ങള്‍ ബന്ധപ്പെട്ടവരെല്ലാം പ്രതിഷേധ മാര്ച്ചിനെക്കുറിച്ചു അത്യാവേശത്തോടെയാണ് സംസാരിച്ചത്. ഞങ്ങള്‍ പോലും തുടക്കത്തില്‍ ധരിച്ചുപോയി, It is an exaggeration based on some facts. അപ്പോള്‍ ഇത് വെറും പൊകയാണ് എന്ന് വിചാരിച്ച് ആശ്വസിച്ചിരുന്നവരുടെ കാര്യമോ?
ഇനിയിപ്പം എന്താ മക്കളെ ചെയ്ക?
അഹന്തയൊക്കെ തല്ക്കാലത്തേയ്ക്ക് മടക്കിവച്ചിട്ട്, നമ്മുടെ പ്രിയ സഹോദരന്‍ സാക്ഷാല്‍ വട്ടായിയുടെ കാല്‍ക്കല്‍ പോയി വീണാലോ?
ഇല്ലെങ്കില്‍ കച്ചവടം പൂട്ടും. കച്ചവടം പൂട്ടിയാല്‍ എന്ത് സംഭവിക്കും, ങ്ങേ, എന്ത് സംഭവിക്കും?
“കച്ചോടം പൊട്ടിയപ്പം വട്ടായിപ്പോയി...”
ഓരോ അലവലാതികളുടെ കരിനാക്ക്. ഇവനൊക്കെ മുടിഞ്ഞുപോകും.
No comments:
Post a Comment